പൗരാവകാശ രേഖ
തകഴി ഗ്രാമപഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് സമയ ബന്ധിതമായി ലഭിക്കുവാൻ അവകാശപ്പെട്ട സേവന വിവരങ്ങളാണ് പൗരാവകാശരേഖ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 272(A)(1) അനുസരിച്ച് തയ്യാറാക്കുന്ന ഈ രേഖ എല്ലാ വർഷവും സർക്കാർ നിർദ്ദേശ പ്രകാരം പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തോടെ പൊതുജന സേവനം ലഭ്യമാക്കി കൂടുതൽ ജനോൻമുഖമായി പരിഷ്കരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി ശ്രദ്ധ ചെലുത്തി വരുന്നു. പൊതുജനങ്ങൾക്ക് നിയമപ്രകാരം അർഹതപ്പെട്ട അവകാശങ്ങളും സേവനങ്ങളും ക്യത്യമായി ലഭിക്കുവാൻ ഇത് ഉപകരിക്കുന്നു.
പഞ്ചായത്ത് ഓഫീസിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള ഓൺലൈൻ സംവിധാനമായ ഐ.എൽ.ജി.എം.എസ് വഴി പൊതു ജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും സാധിക്കുന്നതാണ്.