തെരുവ് വിളക്ക് സാധനങ്ങൾ വാങ്ങൽ പദ്ധതി നടത്തിപ്പിനായി ടെൻഡർ വിളിച്ചു . കൂടുതൽ വിവരങ്ങൾ ടെൻഡർ സൈറ്റിൽ ലഭ്യമാണ് . ടെൻഡർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി 23/11/2026 1.00 മണി വരെ
കാഴ്ചപ്പാടും ദൗത്യവും

പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

ജനകീയ പങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തോടെയും സാമൂഹിക നീതി, സാമ്പത്തിക പുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കി എല്ലാവർക്കും സമഗ്ര വികസനവും മികച്ച ജീവിത നിലവാരവും നൽകുന്ന മാതൃകാപഞ്ചായത്താകുക.

പഞ്ചായത്തിന്റെ ദൗത്യം (Mission)

  • ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക.
  • ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുക.
  • കാർഷികം, തൊഴിൽ, സ്വയംതൊഴിൽ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക വികസനം കൈവരിക്കുക.
  • പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പാക്കി പ്രകൃതി സംരക്ഷണം ഉറപ്പാക്കുക.
  • ജനപങ്കാളിത്തം, സുതാര്യത, ഉത്തരവാദിത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനം ശക്തിപ്പെടുത്തുക.

Vision and Mission of Thakazhi Grama Panchayat