തെരുവ് വിളക്ക് സാധനങ്ങൾ വാങ്ങൽ പദ്ധതി നടത്തിപ്പിനായി ടെൻഡർ വിളിച്ചു . കൂടുതൽ വിവരങ്ങൾ ടെൻഡർ സൈറ്റിൽ ലഭ്യമാണ് . ടെൻഡർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി 23/11/2026 1.00 മണി വരെ
ഒറ്റ നോട്ടത്തില്‍

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തകഴി.[1] കുട്ടനാട് പ്രദേശത്തിന്റെ ഭാഗമായ ഇത്, കായൽ അതിർത്തിയിൽ പമ്പാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കര പിള്ളയുടെ ജന്മസ്ഥലമാണിത്.ആദ്യകാലങ്ങളിൽ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്ന തകഴി ചെമ്പകശ്ശേരി രാജ്യത്തിന് കീഴിലായിരുന്നു. ഇത് മാർത്തണ്ഡവർമ്മ തിരുവിതാംകൂറിലേക്ക് കൂട്ടിച്ചേർത്തു.

   മലയാള ഭാഷയിലെ പ്രശസ്ത നോവലിസ്റ്റായിരുന്ന തകഴി ശിവശങ്കര പിള്ള ഈ പ്രദേശത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ, ശങ്കരമംഗലത്തെ തകഴി സ്മാരകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.തകഴി ഒരു കാർഷിക ഗ്രാമമാണ്. കുട്ടനാട്ടിലെ നെൽവയലുകളുടെ ഭാഗമാണിത്. താഴ്ന്ന പ്രദേശങ്ങളിൽ നെല്ല് കൃഷി ചെയ്യുന്നത്. തെങ്ങ്, വാഴ തുടങ്ങിയവയും ഈ പ്രദേശത്ത് വളരുന്നു. കുടിൽവ്യവസായങ്ങൾ ഒഴികെ മറ്റ് വ്യവസായങ്ങളൊന്നുമില്ല.