വാർഷിക പദ്ധതി 2026-27

നവ കേരളസ്യഷ്ടിക്കായുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടമായി നാം നടപ്പിലാക്കി വരികയാണ്. 14-ാം പഞ്ചവത്സരപദ്ധതി ലക്ഷ്യം വയ്ക്കുന്ന സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യനീതി എന്നിവ സാക്ഷാത്കരിക്കുന്നതിനുതകുന്ന പദ്ധതികളാണ് ഈ പദ്ധതിക്കാലത്ത് നാം വിഭാവനം ചെയ്തതും രൂപകല്പന ചെയ്ത് നടപ്പിലാക്കാന്‍് ഉദ്ദേശിക്കുന്നതും. 

  നമ്മുടെ ഗ്രാമത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ടാണ്  പുതിയ പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുളളത്. വിവിധങ്ങളായ പരീശീലന പരിപാടികളുടേയും സർക്കാർ ഉത്തരവുകളുടേയും നിർദ്ദേശങ്ങളുടേയും അന്തസത്ത പൂർണമായി ഉൾക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വർക്കിംഗ് ഗ്രൂപ്പുകളും തുടർന്നു നടന്ന വാർഡ് തല ഗ്രാമസഭകളും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. 

  2026-27 വർഷത്തെ ബഡ്ജറ്റ് വിഹിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വർഷത്തെ പദ്ധതികൾ നാം തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും കുട്ടനാടിനെ പ്രത്യകമായി പരിഗണിച്ചു കൊണ്ടുള്ള പാക്കേജുകൾ നാം ബഹുമാനപ്പെട്ട കേരള സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നു.  അപ്പര്‍് കുട്ടനാടിന്‍റെ ഭാഗമായ തകഴി ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍് സാക്ഷാത്കരിക്കുന്നതിന് കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കും അതീതമായി ഒരുമിച്ച് നിന്ന് കൊണ്ട് തുടക്കം മുതല്‍് ജാഗ്രത കാണിക്കേണ്ടതുണ്ട്. കൃത്യതയോടെ സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനു ഉള്ളിൽത്തന്നെ പദ്ധതിരേഖ തയ്യാറാക്കാൻ നമുക്കു കഴിഞ്ഞു.

  പദ്ധതിയേതര പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്‍റെയും ഘടക സ്ഥാപനങ്ങളുടേയും സൌകര്യങ്ങള്‍് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍് കൂടുതല്‍് ശ്രദ്ധിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍് തുടരുന്നു. 

വാർഷിക പദ്ധതി 2026-27
  • വാർഷിക പദ്ധതി 2026-27