സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
ഗീതാഞ്ജലി എസ് ജി
പ്രസിഡൻ്റ് തകഴി ഗ്രാമപഞ്ചായത്ത്
കെ വി വിപിൻ കുമാർ
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ആശ ഓമനക്കുട്ടൻ
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
എസ് . ശ്രീജിത്ത്
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി തകഴി ഗ്രാമപഞ്ചായത്ത്
സംഗീത മനോജ്
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി തകഴി ഗ്രാമപഞ്ചായത്ത്
നവാസ് ബി
സെക്രട്ടറി, തകഴി ഗ്രാമപഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് തകഴി.[1] കുട്ടനാട് പ്രദേശത്തിന്റെ ഭാഗമായ ഇത്, കായൽ അതിർത്തിയിൽ പമ്പാ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരൻ തകഴി ശിവശങ്കര പിള്ളയുടെ ജന്മസ്ഥലമാണിത്.ആദ്യകാലങ്ങളിൽ ബുദ്ധമതത്തിന്റെ കേന്ദ്രമായിരുന്ന തകഴി ചെമ്പകശ്ശേരി രാജ്യത്തിന് കീഴിലായിരുന്നു. ഇത് മാർത്തണ്ഡവർമ്മ തിരുവിതാംകൂറിലേക്ക് കൂട്ടിച്ചേർത്തു. മലയാള ഭാഷയിലെ പ്രശസ്ത നോവലിസ്റ്റായിരുന്ന തകഴി ശിവശങ്കര പിള്ള ഈ പ്രദേശത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ, ശങ്കരമംഗലത്തെ തകഴി സ്മാരകം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്.തകഴി ഒരു കാർഷിക ഗ്രാമമാണ്. കുട്ടനാട്ടിലെ നെൽവയലുകളുടെ ഭാഗമാണിത്. താഴ്ന്ന പ്രദേശങ്ങളിൽ നെല്ല് കൃഷി ചെയ്യുന്നത്. തെങ്ങ്, വാഴ തുടങ്ങിയവയും ഈ പ്രദേശത്ത് വളരുന്നു. കുടിൽവ്യവസായങ്ങൾ ഒഴികെ മറ്റ് വ്യവസായങ്ങളൊന്നുമില്ല.